എസ്ഡിപിഐ സ്ഥാപക ദിനം; സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്‍പില്‍ പതാക ഉയര്‍ത്തി പി അബ്ദുല്‍ മജീദ് ഫൈസി

സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ പതാക ഉയര്‍ത്തല്‍ ചടങ്ങുകളും വിവിധ സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളും നടന്നു

Update: 2021-06-21 08:15 GMT

തിരുവനന്തപുരം: എസ്ഡിപിഐ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിന് മുന്‍പില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി പതാക ഉയര്‍ത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, ഖജാന്‍ജി ജലീല്‍ കരമന, ജില്ലാ കമ്മിറ്റി അംഗം മഹ്ശൂക് വള്ളക്കടവ്, എ ഇബ്രാഹിം കുട്ടി എന്നിവര്‍ സംബന്ധിച്ചു.

ജനകീയ രാഷ്ട്രീയത്തിന്റെ പന്ത്രണ്ട് വര്‍ഷം- എന്നതാണ് സ്ഥാപകദിനത്തിന്റെ പ്രമേയം. ജനാധിപത്യവും മതേതരത്വവും നാനാത്വത്തില്‍ ഏകത്വവും ശക്തിപ്പെടുത്തുന്നതില്‍ എസ്ഡിപിഐ പ്രതിജ്ഞാബദ്ധമാണെന്നും സാമൂഹിക നീതിയും തുല്യ വികസനവുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും മജീദ് ഫൈസി വ്യക്തമാക്കി.

സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ പതാക ഉയര്‍ത്തല്‍ ചടങ്ങുകളും വിവിധ സന്നദ്ധ-സേവന പ്രവര്‍ത്തനങ്ങളും നടന്നു.

Tags:    

Similar News