ന്യൂഡല്‍ഹി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ അധ്യക്ഷയായി പി കെ ശ്രീമതിയെ തിരഞ്ഞെടുത്തു. മറിയം ധാവ്ളെ ജനറല്‍ സെക്രട്ടറിയായി തുടരും. 103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് കെ കെ ശൈലജ, പി സതീദേവി, സൂസന് കോടി, പി കെ സൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരാണുള്ളത്.
സി എസ് സുജാത, എന്‍ സുകന്യ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് സെക്രട്ടറിമാരുണ്ട്. കെ കെ ലതിക, ഇ പത്മാവതി എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങള്‍. എസ് പുണ്യവതി ട്രഷററായി തുടരും. 1998ല്‍ സുശീല ഗോപാലന് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് മഹിളാ അസോസിയേഷന്റെ ഒരു പ്രധാന ഭാരവാഹിത്വം കേരളത്തില്‍ നിന്നുണ്ടാവുന്നത്.