ഗുരുദാസ്പൂര്‍: അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്താനി വനിതയ്ക്ക് നേരെ ബിഎസ്എഫ് വെടിവച്ചു. പഞ്ചാബിലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയ ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന സ്ത്രീയോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അത് വകവയ്ക്കാതെ മുന്നോട്ട് നടക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതിക്കെതിരേ ബിഎസ്എഫ് വെടിയുതിര്‍ത്തത്.വെടിയേറ്റ യുവതിയെ പിന്നീട് അമൃതസറിലെ ഗുരുനാനാക്ക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുല്‍ഷന്‍ എന്നാണ് തന്റെ പേരെന്ന് യുവതി ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതായി പോലിസ് പറഞ്ഞു.