പൂഞ്ച്, രജൗരി ജില്ലകളില്‍ സ്‌കൂളുകളെയും വീടുകളെയും ലക്ഷ്യമിട്ട് പാക് വെടിവയ്പ്

പാകിസ്താന്‍ ആക്രമണത്തിനെതിരേ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. അതിര്‍ത്തിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് വെടിവെയ്പ് തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുടെ സുരക്ഷയെക്കരുതിയാണ് ഈ മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

Update: 2019-09-14 13:49 GMT

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച്, രാജൗരി ജില്ലകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യത്തിന്റെ വെടിവയ്പ്. പൂഞ്ച് ജില്ലയിലെ മന്ദര്‍, ബാലകോട്ട് മേഖലകളിലും ഭജം ഗാലി, രാജൗരിയിലെ മഞ്ജകോട്ട് മേഖലകളിലാണ് പാകിസ്താന്‍ കനത്ത വെടിവയ്പ് നടത്തിയത്.രണ്ട് ജില്ലകളിലെ പാര്‍പ്പിട മേഖലകളെയും സ്‌കൂളുകളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ സൈന്യം ശനിയാഴ്ച രാവിലെ 10 മുതല്‍ നിയന്ത്രണ രേഖയില്‍ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തി. അതിനിടെ വെടിവെയ്പ് തുടരുന്ന രജൗരി ജില്ലയിലെ മഞ്ചക്കോട്ട് മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

പാകിസ്താന്‍ ആക്രമണത്തിനെതിരേ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കുന്നുണ്ട്. അതിര്‍ത്തിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന് വെടിവെയ്പ് തുടരുന്നതിനാലാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുടെ സുരക്ഷയെക്കരുതിയാണ് ഈ മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.

Tags:    

Similar News