എ കാജാ ഹുസൈന്‍
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇറച്ചിക്കോഴി വില ദിനംപ്രതി ഉയരുന്നു. ഒരു കിലോ കോഴിക്ക് 155 രൂപയാണ് ഇന്നത്തെ വില. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒരു മാസമായി ക്രമാനുഗതമായി വില വര്‍ധിക്കുകയാണ്. ചൂടുകാലത്ത് അപൂര്‍വമായേ കോഴിവില വര്‍ധിക്കാറുള്ളൂ.
കോഴിവില ഇന്നലെ 150 പിന്നിട്ടു. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് 100 രൂപയില്‍ താഴെയായിരുന്നു വില. ഇപ്പോള്‍ 65 രൂപ കൂടി. സാധാരണ വേനല്‍ക്കാലത്ത് വില കുത്തനെ ഇടിയാറാണ് പതിവ്. ഈ വര്‍ഷം സ്ഥിതി മാറി. തമിഴ്‌നാട്ടിലെ ഫാം ഉടമകള്‍ കൃത്രിമക്ഷാമം ഉണ്ടാക്കാന്‍ കോഴി ഇറക്കുന്നത് കുറച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരി പറഞ്ഞു.
മണ്ണാര്‍ക്കാട് ഫാമുകളില്‍ കോഴിയില്ലാതായതോടെ തമിഴ്‌നാട് ലോബി വില കുത്തനെ ഉയര്‍ത്തി.
കേരളത്തിലെ ഫാമുകളില്‍ കോഴി വളര്‍ച്ചയെത്തുമ്പോള്‍ തമിഴ്‌നാട്ടില്‍നിന്നുള്ള കോഴിക്ക് വില കുറച്ച് കേരളത്തിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കും. വില ഉയര്‍ന്നതോടെ വില്‍പ്പനയും കുത്തനെ ഇടിഞ്ഞു. ദിനംപ്രതി കോഴിവില കൂടുന്നതോടെ ഹോട്ടല്‍ വ്യാപാരം പ്രതിസന്ധിയിലാണ്.
കഴിഞ്ഞ സര്‍ക്കാര്‍ കോഴിവില നിയന്ത്രിക്കുമെന്ന് പറഞ്ഞെങ്കിലും ഒരു നിയന്ത്രണവുമില്ലാതെ വില ചെയ്തത്. വിലവര്‍ധനക്കെതിരേ സര്‍ക്കാര്‍ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നാണ് വ്യാപാരികളുടെ ആവശ്യം.