പാലക്കാട് പോലീസിന്റെ പകപോക്കല്‍ കേസ്: സി എ റഊഫ് ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് ജാമ്യം
എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലിക്ക് ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസ് കൂടി അദ്ദേഹത്തിന്റെ പേരിലുണ്ട്. അതിനാല്‍ ജയില്‍ മോചനം സാധ്യമായിട്ടില്ല.
പാലക്കാട്: പാലക്കാട് നോര്‍ത്ത് എസ്ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ യുവാക്കളെ ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത നടപടിക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്ത പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം സി എ റഊഫ് ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ എസ് ഐ കെ വി സുധീഷ് കുമാറിനെതിരെ പ്രചരണം നടത്തിയെന്ന കേസില്‍ എസ് പി അമീറലി, സി എ റഊഫ്, ഷഫീഖ്, ഷാഹുല്‍ ഹമീദ് , കാജ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലിക്ക് ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസ് കൂടി അദ്ദേഹത്തിന്റെ പേരിലുണ്ട്. അതിനാല്‍ ജയില്‍ മോചനം സാധ്യമായിട്ടില്ല. സാമൂഹ്യ പ്രചരണ കേസില്‍ യഹ്‌യ, കാജ, ആഷിക് എന്നിവര്‍ക്കും കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.