പാലക്കാട്: കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ പിടികൂടിയശേഷം വെടിവച്ച് കൊന്നു. കപ്പൂര്‍ പഞ്ചായത്തിലെ ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളില്‍ നിന്നാണ് പന്നികളെ പിടികൂടിയത്.
പ്രദേശത്ത് കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു. ഇതെത്തുടര്‍ന്ന് ഇവയെ വെടിവച്ചുകൊല്ലാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് കാട്ടുപന്നി വേട്ട ആരംഭിച്ചത്. രണ്ടിടത്തുനിന്നായി 21 കാട്ടുപന്നികളെ പിടികൂടിയശേഷം പിന്നീട് വെടിവച്ച് കൊല്ലുകയായിരുന്നു.