പാലത്തായി പ്രതിക്ക് ജാമ്യം: സിപിഎം-ബിജെപി ഒത്തുതീര്‍പ്പ് വെളിപ്പെടുന്നു-വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2020-07-16 14:30 GMT

തിരുവനന്തപുരം: പാലത്തായി ബാലികയെ പീഢിപ്പിച്ച ബിജെപി നേതാവ് പത്മരാജന് ജാമ്യം കിട്ടിയത് കേരളത്തില്‍ സിപിഎം ബിജെപിയുമായി നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ പ്രകടമായ വെളിപ്പെടുത്തലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായ നിരവധി കേസുകളില്‍ നേരത്തേ ഇതാവര്‍ത്തിച്ചിട്ടുണ്ട്. റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസല്‍ വധം അടക്കമുള്ള കേസുകളിലെല്ലാം സംഘപരിവാറുകാരായ പ്രതികള്‍ക്ക് രക്ഷപ്പെടാനോ ലഘുവായ ശിക്ഷ മാത്രം ലഭിക്കാനോ ഉള്ള പഴുതുകളാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായിട്ടുള്ളത്. ദലിതരും മുസ് ലിംകളും ഇരകളാവുന്ന എല്ലാ കേസുകളിലും കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നുണ്ട്.

    വാളയാര്‍ കേസും വിനായകന്റെ കസ്റ്റഡി മര്‍ദ്ദനം അടക്കം നിരവധി സംഭവങ്ങളുമുണ്ട്. സിപിഎമ്മും സംഘപരിവാറും തമ്മില്‍ രൂപപ്പെട്ട ഒത്തുതീര്‍പ്പ് രാഷ്ട്രീയം കേരളത്തെ അപകടപ്പെടുത്തും. കേരളത്തിലെ മതേതര പൊതുസമൂഹം ഈ അപകടം തിരിച്ചറിയണം. പാലത്തായിലെ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ കേരള ജനത ഒന്നടങ്കം ജാഗരൂഗരാവുകയും ബാലിക പീഢകരായ കശ്മലന്‍മാരെ സംരക്ഷിക്കുന്ന കേരള സര്‍ക്കാരിനെ പ്രതിഷേധമുയര്‍ത്തുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Palathayi bail: CPM-BJP compromise revealed-Welfare Party




Tags:    

Similar News