ഭിന്നശേഷിക്കാര്‍ക്ക് പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

മെഡിക്കല്‍ ക്യാംപ് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

Update: 2020-07-04 11:38 GMT

മലപ്പുറം: മലപ്പുറം പരിവാറും വണ്ടൂര്‍ ഗവ. ഹോമിയോ പെയിന്‍ പാലിയേറ്റീവ് ആന്റ് കാന്‍സര്‍ കെയര്‍ സെന്ററും സംയുക്തമായി അരീക്കോട് ബ്‌ളോക്കിലെ 8 പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാര്‍ക്ക് പാലിയേറ്റീവ് കെയര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

ഇതിനായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപ് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം പി രമ അധ്യഷത വഹിച്ചു.

ജില്ല പഞ്ചായത്ത് മെമ്പര്‍ അഡ്വ. പി വി മനാഫ് ഉപകരണ വിതരണം ഉദ്ഘാടനം ചെയ്തു. അരീക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ എന്‍ വി ദാസന്‍ അപേക്ഷകളുടെ ഏറ്റു വാങ്ങല്‍ നിര്‍വ്വഹിച്ചു. വണ്ടൂര്‍ ഹോമിയോ കെയര്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. റംലത്ത് കുഴിക്കാട്ടില്‍ പദ്ധതി വിശദീകരണം നടത്തി. അരീക്കോട് ഗ്രാമപ്പഞ്ചായത്ത് വൈ. പ്രസിഡന്റ് മുഹമ്മദ് ശാഫി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സുഹൈര്‍ മോന്‍, മെമ്പര്‍മാരായ എ ഡബ്ല്യു ഡി അബ്ദുര്‍ റഹ്മാന്‍, കെ രതീഷ്, അരീക്കോട് ജിയുപിഎസ് പ്രധാനധ്യാപകന്‍ കെ ചന്ദ്രന്‍ ആശംസകളര്‍പ്പിച്ചു.

പരിവാര്‍ ജില്ല കോഡിനേറ്റര്‍ ജാഫര്‍ ചാളക്കണ്ടി, ബ്ലോക്ക് പ്രസിഡന്റ് എം സി ബാവ, കോഡിനേറ്റര്‍ അനീസ് ബാബു വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Tags:    

Similar News