പാലുവള്ളി നിസാറുദ്ദീന്‍ മൗലവി അനുസ്മരണം നടന്നു
അനുസ്മരണ സമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പാലുവള്ളി നിസാറുദ്ദീന്‍ മൗലവി അനുസ്മരണം നടന്നു. ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കേരളം ഘടകം നന്ദാവനം മുസ് ലിം അസോസിയേഷന് ഹാളിലാണ് അനുസമരണ ചടങ്ങ് സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
മുസ്ലിമാവുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അറിവിലും അധികാരത്തിലും ഉയര്‍ന്ന് നില്ക്കുന്ന ഒരുപാട് പേര് കഴിഞ്ഞ് പോയിട്ടുണ്ട്. ഭരണകൂടത്തിന്റെ എച്ചിലിന് വേണ്ടി കമിഴ്ന്ന് വീഴുന്നവരായി ഒരു വിഭാഗം മാറുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പടച്ചതമ്പുരാന്റെ തൃപ്തിമാത്രം കാംക്ഷിച്ച് കൊണ്ട് നിസ്വാര്‍ഥ സേവകനായി നിസാറുദ്ദീന്‍ മൗലവി കഴിഞ്ഞ് പോയതെന്ന് സിപി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് വിഎം ഫത്തഹുദ്ദീന്‍ റഷാദി അധ്യക്ഷത വഹിച്ചു.
എസ്ഡിപി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ നേതാക്കളായ കരമന അഷ്റഫ് മൗലവി, മുഹമ്മദ് അര്‍ഷദ് നദ് വി, സംസ്ഥാന നേതാക്കളായ അഫ്സല് ഖാസിമി, കെകെ അബ്ദുല്‍ മജീദ് ഖാസിമി, കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ദീന്‍ മന്നാനി സംബന്ധിച്ചു.
പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂര്‍ അബ്ദുസ്സലിം മൗലവി, ഉനൈസ് മൗലവി, എ ഇബ്രാഹിംകുട്ടി, പുലിപ്പാറ റഹ്മത്തുല്ല മൗലവി, ഡോ. എ നിസാറുദ്ദീന്‍, സലിം അല്‍ കൗസരി,അഡ്വ. എഎംകെ നൗഫല്‍, സലിം കരമന, നിസാറുദ്ദീന്‍ ബാഖവി, അബ്ദുറഷീദ് മൗലവി, സിയാദ് കണ്ടല, റഫീഖ് മൗലവി, ഫിറോസ് ഖാന് ബാഖവി, അബ്ദുല്‍ ഹാദി മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.