മോഷണം: എസ്ഡിപിഐ പരാതിയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Update: 2021-11-13 06:41 GMT

താനൂര്‍: ചെറിയമുണ്ടം പഞ്ചായത്തില്‍ ഇരിങ്ങാവൂരിലെ സാംസ്‌കരിക നിലയത്തില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പേപ്പര്‍ കട്ടിംഗ് മെഷീനടക്കമുള്ള സാധന സാമഗ്രികള്‍ കടത്തി കൊണ്ടുപോയി വിറ്റ സംഭവത്തില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ് കുമാറിനെയാണ് പഞ്ചായത്ത് ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ചെറിയമുണ്ടം പഞ്ചായത്ത് എസ്ഡിപിഐ കമ്മറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുത്ത പരാതിയിലാണ് നടപടി. കൂട്ടുപ്രതികളായ വാര്‍ഡ് മെമ്പറേയും ഡിവൈഎഫ്‌ഐ നേതാവിനേയും പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന് എസ്ഡിപിഐ നേരത്തേ അധികാരികളോട് ആവശ്യപെട്ടിരുന്നു.

Tags:    

Similar News