പണിക്കന്‍കുടി കൊലപാതകം; സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെയെന്ന് പ്രതി

കൂടുതല്‍ തെളിവെടുപ്പ് ആവശ്യമായതിനാല്‍ ഉടന്‍ തന്നെ കസ്റ്റഡി അപേക്ഷ നല്‍കും.

Update: 2021-09-07 07:03 GMT

പത്തനംതിട്ട: ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയായ സിന്ധുവിനെ ബോധരഹിതയായ അവസ്ഥയില്‍ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും പ്രതി പോലിസിനോട് പറഞ്ഞു. പണിക്കന്‍കുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയല്‍വാസിയായ സിന്ധുവിനെ ബിനോയ് കുഴിച്ചുമൂടിയത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് പോലിസ് പിടികൂടിയത്.

പ്രതി ബിനോയി വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുകയാണ്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പ് ആവശ്യമായതിനാല്‍ ഉടന്‍ തന്നെ കസ്റ്റഡി അപേക്ഷ നല്‍കും.

ഭര്‍ത്താവുമായി പിണങ്ങി പണിക്കന്‍കുടിയില്‍ താമസമാക്കിയ സിന്ധുവുമായി ബിനോയ് അടുപ്പത്തിലായിരുന്നു. മിക്കപ്പോഴും ഇവരും ബിനോയിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ സിന്ധു മുന്‍ ഭര്‍ത്താവിനെ കാണാന്‍ പോയതിനെച്ചൊല്ലി വഴക്കുണ്ടായി. സിന്ധു മറ്റോരോ ആയി ഫോണില്‍ ചാറ്റ് ചെയ്യുന്നെന്ന സംശയവും ബിനോയിക്കുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞാണ് വഴക്കുണ്ടായതും കൊലപാതകത്തില്‍ കലാശിച്ചതും എന്നാണ് ബിനോയിയുടെ മൊഴി.


Tags:    

Similar News