ന്യൂഡല്‍ഹി: പ്രമുഖ സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്ററിന് പുതിയ സിഇഒ. ഐഐടി മുംബൈയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ പരാഗ് അഗര്‍വാളാണ് മുന്‍ സിഇഒ ജാക്ക് ഡോര്‍സെയ്ക്കു പകരം സ്ഥാനമേല്‍ക്കുന്നത്. ഇന്നലെ വൈകീട്ടാണ് ജാക്ക് സ്ഥാനമൊഴിഞ്ഞത്. ഡയറക്ടര്‍ ബോര്‍ഡില്‍ എല്ലാ അംഗങ്ങളും അഗര്‍വാളിന്റെ നിയമനത്തെ പിന്തുണച്ചു.
ഐഐടി മുംബൈയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ പരാഗ് സറ്റാന്‍ഫോര്‍ഡില്‍ നിന്ന് പിഎച്ച്ഡി നേടി.
2011മുതല്‍ പരാഗ് അഗര്‍വാള്‍ പരസ്യവിഭാഗം എഞ്ചിനീയറായി ജോലി നോക്കുന്നുണ്ട്. 2017മുതല്‍ ചീഫ് ടെക്‌നോളജി ഓഫിസറാണ്.
ട്വിറ്ററില്‍ ചേരുന്നതിനു മുമ്പ് അദ്ദേഹം എടി ആന്റ് ടിയിലും മൈക്രോ സോഫ്റ്റിലും യാഹൂവിലും ജോലി ചെയ്തു.
ഈ മേഖലയില്‍ സുന്ദര്‍ പിച്ചെക്കും സത്യ നഡെല്ലയ്ക്കും ശേഷം ഉന്നത സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം.