പ്രവാസികള്‍ക്ക് ആശ്വാസം ; കോവിന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാം

Update: 2021-06-26 04:21 GMT

ന്യൂഡല്‍ഹി: കോവിന്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനുള്ള സംവിധാനം നിലവില്‍ വന്നു. സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ കൂടി ചേര്‍ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാതലത്തിലാണ് പുതിയ സൗകര്യം കൂടി ഏര്‍പ്പെടുത്തിയത്.


കേരള സര്‍ക്കാര്‍ നല്‍കുന്ന കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനുള്ള സൗകര്യം നേരത്തെ തന്നെ ഒരുക്കിയിരുന്നു. എന്നാല്‍ കോവിന്‍ പോര്‍ട്ടലില്‍ ഏത് തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണോ വാക്‌സിന്‍ സ്വീകരിച്ചത് ആ രേഖയുടെ നമ്പര്‍ മാത്രമേ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. കോവിന്‍ പോര്‍ട്ടലിലെ raise an issue എന്ന ഓപ്ഷന് താഴെയാണ് പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ഇതില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ നല്‍കി സബ്മിറ്റ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അപേക്ഷ അംഗീകരിച്ചുവെന്ന സന്ദേശം ഉടന്‍ തന്നെ ലഭിക്കും. തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ട് നമ്പര്‍ കൂടിയുള്ള സര്‍ട്ടിഫിക്കറ്റായിരിക്കും ലഭിക്കുക.




Tags:    

Similar News