ഹൃദയാഘാതത്തെത്തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ നിര്യാതനായി

Update: 2024-07-04 11:51 GMT

മനാമ: ഹൃദയാഘാതത്തെത്തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ നിര്യാതനായി. അടൂര്‍ ആനന്ദപ്പളളി തെങ്ങും തറയില്‍ വൈശാഖ് (28) ആണ് മരിച്ചത്. ഇവാന്‍ അല്‍ ബഹ്‌റൈന്‍ കമ്പനിയില്‍ എന്‍ജിനീയറായിരുന്നു. മുഹറഖിലെ റൂമില്‍ മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ബെഡില്‍ മരിച്ച നിലയില്‍ കണ്ടത്. പിതാവ് ഹരിക്കുട്ടന്‍. മാതാവ്  പ്രീത. സഹോദരന്‍ വിഘ്‌നേഷ്.

Tags:    

Similar News