സോളിഡാരിറ്റി യൂത്ത് ബിസിനസ് കോണ്‍ക്ലേവ് നാളെ

Update: 2024-10-05 14:55 GMT

കോഴിക്കോട്: 2000 യുവ ബിസിനസുകാരും 80 ഓളം അതിഥികളും പങ്കെടുക്കുന്ന വിപുലമായ യൂത്ത് ബിസിനസ് കോണ്‍ക്ലേവ് ഞായറാഴ്ച സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കും. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മന്ത്രി വി. അബ്ദുര്‍ഹ്‌മാന്‍, പി.വി. അബ്ദുല്‍ വാഹാബ് എം.പി, എം.കെ. രാഘവന്‍, ഗള്‍ഫാര്‍ മുഹമ്മദലി, ടി. ആരിഫലി, പി. മുജീബുര്‍ഹ്‌മാന്‍, എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, മുഹമ്മദ് മദനി, സി.എച്ച്. അബ്ദുര്‍ഹീം, പി.കെ. അഹ്‌മദ്, മെഹ്ബൂബ് എം.എ, ഡോ. സിദ്ധീക് അഹ്‌മദ്, നുവൈസ് സി, റാഷിദ് കെ.എ, അനീസ് മുഹമ്മദ്, റിയാസ് ബിന്‍ ഹക്കീം, ഇബാദ് റഹ്‌മാന്‍, എഫ്.സി റോവര്‍, നൗഫല്‍ നരിക്കോളി, ജാഫര്‍ മണലോടി, സില്‍വാന്‍ മുസതഫ, മറിയം വിധു വിജയന്‍ തുടങ്ങിയ ബിസിനസ് രംഗത്തെയും സാമൂഹ്യ-രാഷ്ട്രീയ രംഗത്തെയും നിരവധി പ്രമുഖര്‍ പങ്കെടുക്കും.

ഇതിന് പുറമേ വിവിധ സംരംഭകരുടെ പവലിയനുകള്‍, സംരംഭങ്ങളുമായി ബന്ധപ്പെട്ട വ്യക്തിപരമായ സംശയങ്ങള്‍ ദുരീകരിക്കാനുള്ള ഡസ്‌ക്കുകള്‍, സമാപന സമ്മേളനം, ബിസിനസ് അവാര്‍ഡ്, കള്‍ച്ചറല്‍ നൈറ്റ് എന്നിവയും പരിപാടിയുടെ ഭാഗമാണ്.





Tags:    

Similar News