എക്സിറ്റ് പോള്‍; ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ജമ്മു കശ്മീരില്‍ നില മെച്ചപ്പെടുത്തും

Update: 2024-10-05 14:43 GMT

ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ജമ്മു കശ്മീരിലും ഹരിയാനയിലും കോണ്‍ഗ്രസ് മുന്നേറുമെന്ന് എക്‌സിറ്റ് പോളുകള്‍. ഇന്ന് പുറത്ത് വിട്ട അഞ്ച് എക്സിറ്റ് പോളുകളില്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കി. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം മുന്നിലാണെങ്കിലും മൂന്ന് എക്സിറ്റ് പോളുകള്‍ പ്രകാരം ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം മറികടക്കാന്‍ സാധിച്ചിട്ടില്ല. ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗമെന്നാണ് എക്‌സിറ്റ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് കേവലഭൂരിപക്ഷം ചിലലഭിക്കുമെന്നും ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ദൈനിക് ഭാസകറിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം ഹരിയാനയില്‍ കോണ്‍ഗ്രസ് 44 മുതല്‍ 54 വരെ സീറ്റുകള്‍ നേടുമെന്നാണ്. ബിജെപിക്ക് 15-29 വരെ സീറ്റ് ലഭിക്കും.ധ്രുവ് റിസര്‍ര്‍ച്ച് പോള്‍ പ്രകാരം കോണ്‍ഗ്രസ് 50-64 വരെ സീറ്റാണ് ഹരിയാനയില്‍ നേടുക. ബിജെപി 22 മുതല്‍ 32 വരെ സീറ്റ് നേടും. റിപ്പബ്ലിക്കിന്റെ പോള്‍ പ്രകാരം കോണ്‍ഗ്രസ് ഹരിയാനയില്‍ 55-62 വരെ സീറ്റ് കൈവരിക്കും. ബിജെപി ഇവിടെ 18-24 വരെ സീറ്റ് നേടും.

പീപ്പിള്‍ പള്‍സിന്റെ എക്‌സിറ്റ് പോള്‍ പ്രകാരം ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് 33-35 വരെ സീറ്റ് നേടും. ബിജെപി 23-27 വരെ സീറ്റും നേടും. ഇന്ത്യ ടുഡേ കശ്മീരില്‍ കോണ്‍ഗ്രസിന് 40-48 വരെ സീറ്റുകള്‍ ലഭിക്കുമെന്നും പറയുന്നു. ബിജെപിയ്ക്കാവട്ടെ 27-32 വരെ സീറ്റാണ് പ്രവചിക്കുന്നത്.

ഹരിയാനയില്‍, 90 അംഗ നിയമസഭയുടെ നിയന്ത്രണത്തിനായുള്ള മത്സരം കടുത്തതാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രാഥമിക മത്സരം . ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം ലക്ഷ്യമിട്ട് ശക്തമായ പ്രചാരണമാണ് സംസ്ഥാനത്ത് നടത്തിയത്.. 2014ലും 2019ലും അധികാരത്തിലെത്തിയതിന് ശേഷം 'ഹാട്രിക്' വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ വര്‍ഷമാദ്യം മനോഹര്‍ ലാല്‍ ഖട്ടാറിന് പകരം മുഖ്യമന്ത്രിയായ നയാബ് സിംഗ് സൈനി ബിജെപിയുടെ പ്രചാരണത്തില്‍ മുന്‍പന്തിയിലാണ്. മറ്റ് പല പ്രമുഖ നേതാക്കളുടെയും രാഷ്ട്രീയ വിധി ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വെല്ലുവിളി കോണ്‍ഗ്രസാണ്. ഒരു ദശാബ്ദക്കാലം അധികാരം നഷ്ടപെട്ടിടത്തു നിന്ന് തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് ഭൂപീന്ദര്‍ സിങ് ഹൂഡ. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് ഒഴിവാക്കിയിരുന്നു. ജുലാനയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ടും ഇത്തവണ മല്‍സരരംഗത്തുണ്ടായിരുന്നു.


Tags:    

Similar News