അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Update: 2024-12-21 16:26 GMT

ഇടുക്കി: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. മുട്ടം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളായ അക്‌സാ റെജി, ഡോണല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇന്ന് വൈകിട്ട് ഏഴോടെയാണ് സംഭവം. ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായ അക്‌സാ റെജി (18) പത്തനംതിട്ട സ്വദേശിയാണ്. മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഡോണ!ല്‍ ഷാജി (22) ഇടുക്കി മുരിക്കാശേരി സ്വദേശിയാണ്. എങ്ങനെയാണ് ഇവര്‍ വെള്ളച്ചാട്ടത്തിലേക്ക് വീണതെന്ന് വ്യക്തമല്ല. അഗ്‌നിരക്ഷാ സംഘമെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Similar News