''ജര്‍മനിയില്‍ ക്രിസ്മസ് ചന്ത ആക്രമിച്ച പ്രതി താലിബ് ഇസ്‌ലാമാഫോബ്''; ആഭ്യന്തരമന്ത്രി നാന്‍സി ഫേസര്‍, മരണം അഞ്ചായി
ബെര്‍ലിന്‍: ജര്‍മനിയിലെ മാഗ്ദബര്‍ഗില്‍ താലിബ് നടത്തിയ കാര്‍ ആക്രമണത്തില്‍ മരണം അഞ്ചായി. പരിക്കേറ്റവരുടെ യഥാര്‍ത്ഥ എണ്ണം 200 ആണെന്നും അധികൃതര്‍ അറിയിച്ചു. ഏകദേശം 40 പേരുടെ നില ഗുരുതരമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോല്‍റ്റ്‌സ് പറഞ്ഞു. ക്രിസ്മസിന്റെ സന്തോഷം നിറഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്ന ആക്രമണം ക്രൂരമായി പോയെന്നും അവര്‍ പറഞ്ഞു. പ്രതി ഇസ് ലാമോഫോബ് ആണെന്ന് ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച ജര്‍മന്‍ ആഭ്യന്തരമന്ത്രി നാന്‍സി ഫേസര്‍ പറഞ്ഞു.
നാന്‍സി ഫേസര്‍
ഇസ്‌ലാം വിരുദ്ധനായതിനാല്‍ വിമതനാണെന്ന് അവകാശപ്പെട്ടാണ് പ്രതി താലിബ് 2006ല്‍ സൗദിയില്‍ നിന്ന് ജര്‍മനിയില്‍ എത്തിയത്. ആക്രമണ സമയത്ത് ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ വലിയ എന്തോ ആക്രമണം ആസൂത്രണം ചെയ്യുന്നതായി സൗദി അധികൃതര്‍ കഴിഞ്ഞ ദിവസം ജര്‍മനിയെ അറിയിച്ചിരുന്നു. ഇത് അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായത്. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് വലതുപക്ഷം പ്രചരണം തുടങ്ങിയെങ്കിലും അവരുടെ തന്നെ ആളാണെന്ന് കണ്ടെത്തിയതോടെ പ്രചാരണം മന്ദഗതിയിലായി.