പാലക്കാട്: ഭരണഘടനാ ശില്‍പി ഡോ.അംബേദ്കറെ അപമാനിച്ച കേന്ദ്രമന്ത്രി അമിത് ഷാ രാജിവക്കണമെന്നാവശ്യപ്പെട്ട് ആദിവാസി-ദലിത് ന്യൂനപക്ഷ കൂട്ടായ്മ മുതലമടയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം എം സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ നെന്മാറ മണ്ഡലം പ്രസിഡന്റ് എസ് സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. അംബേദ്കര്‍ ദലിത് സംരക്ഷണ സംഘം പ്രസിഡന്റ് ഗോവിന്ദാപുരം ശിവരാജ്, ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് മാരിയപ്പന്‍ നീളിപ്പാറ, വി പി നിസാമുദ്ദീന്‍, അഡ്വ. മതി അംബേദ്കര്‍, ബാബു തരൂര്‍, ഹുസൈന്‍ ചിക്കണാംപാറ, ആച്ചിപ്പട്ടി കറുപ്പു സ്വാമി, മുജീബ് ചുള്ളിയാര്‍, നിഷാര്‍ ഷാലു, ഹരിദാസന്‍ നണ്ടങ്കിഴായ, എന്‍ എച്ച് താജുദ്ദീന്‍, എന്‍ എം ഷംസുദ്ദീന്‍, ജെ അബ്ബാസ്, പള്ളം അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.