ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ഇറാന്‍ എംബസി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. സെയിദ് ദാവൂദ് ബിത്താരഫ് എന്ന ജീവനക്കാരനെയാണ് ചിലര്‍ വെടിവച്ചു കൊന്നത്. കാറില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. കൊലക്ക് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ഇറാന്‍ സര്‍ക്കാര്‍ സിറിയയിലെ പുതിയ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു. ദമസ്‌കസ് പിടിച്ചെടുത്ത ശേഷം വിമതസൈന്യം ഇറാനിയന്‍ എംബസി തകര്‍ത്തിരുന്നു.