യെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)

Update: 2024-12-22 00:36 GMT

സന്‍ആ: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവ് ഹൂത്തികള്‍ ആക്രമിച്ചതിന് പിന്നാലെ യെമനില്‍ യുഎസ് വ്യോമാക്രമണം. യെമന്‍ തലസ്ഥാനമായ സന്‍ആയിലെ ഒരു മിസൈല്‍ വെയര്‍ഹൗസിന് നേരെയും കമാന്‍ഡ് സെന്ററിന് നേരെയുമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. യുഎസിന്റെ പ്രദേശത്തെ സഖ്യകക്ഷികളെ സംരക്ഷിക്കാനും തെക്കന്‍ ചെങ്കടലിലും ബാബ് അല്‍ മന്ദബ് കടലിടുക്കിലും ഏദന്‍ ഉള്‍ക്കടലിലും യുഎസ് നാവികസേനാ കപ്പലുകളെ ആക്രമിക്കുന്നത് തടയാനുമാണ് ആക്രമണം എന്ന് പ്രസ്താവന പറയുന്നു.

യെമനില്‍ നിന്ന് ഇസ്രായേലിന് നേരെ വിക്ഷേപിച്ച നിരവധി ഡ്രോണുകളെയും ഒരു ആന്റി ഷിപ്പ് ക്രൂയിസ് മിസൈലിനെയും തകര്‍ത്തിട്ടുണ്ട്. സന്‍ആയിലെ അത്താന്‍ പ്രദേശത്ത് യുഎസ്-ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി യെമനി മാധ്യമങ്ങളും സ്ഥിരീകരിച്ചു.


Full View


Similar News