പത്തനംതിട്ടയില്‍ സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു

Update: 2023-02-11 05:14 GMT
പത്തനംതിട്ടയില്‍ സ്ത്രീയെ തലയ്ക്കടിച്ച് കൊന്നു

പത്തനംതിട്ട: പൂഴിക്കാട്ട് ഒപ്പം താമസിച്ചിരുന്നയാള്‍ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മുളക്കുഴി സ്വദേശി സജിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഒപ്പം താമസിച്ചിരുന്ന ഷൈജു സ്ത്രീയുടെ തലയില്‍ പട്ടിക കൊണ്ട് അടിക്കുകയായിരുന്നു.

ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഷൈജു ഇവിടെനിന്ന് കടന്നുകളഞ്ഞു. ഇവരെ നാട്ടുകാര്‍ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ഷൈജു ഒളിവിലാണെന്ന് പോലിസ് അറിയിച്ചു. സജിതയും ഷൈജുവും തമ്മില്‍ നേരത്തേയും വഴക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ഇരുവരും നേരത്തെ വേറെ വിവാഹം കഴിച്ചവരാണ്.

Tags:    

Similar News