കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങി ഹാര്‍ദിക് പട്ടേല്‍

ഈ മാസം 12 നായിരിക്കും ഹാര്‍ദിക് കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുക. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Update: 2019-03-07 04:11 GMT

അഹമ്മദാബാദ്: പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിലേക്ക് ചേക്കറുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 12 നായിരിക്കും ഹാര്‍ദിക് കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുക. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജാംനഗര്‍ മണ്ഡലത്തില്‍നിന്നു അദ്ദേഹം ജനവിധി തേടിയേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. നിലവില്‍ ജാംനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ബിജെപിയുടെ പൂനംബെന്‍ ആണ്.

ഹാര്‍ദിക് പട്ടേല്‍ കോണ്ഡഗ്രസില്‍ ചേരുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഗുജറാത്തില്‍ നേട്ടമുണ്ടാക്കുന്നതിന് സഹായിക്കുമെന്ന് കരുതപ്പെടുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരിക്കും പട്ടേലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുക.

നേരത്തെ പട്ടേല്‍ സംവരണം നടപ്പില്‍ വന്ന ശേഷം മാത്രമേ മത്സരിക്കൂയെന്ന് ഹാര്‍ദിക് അറിയിച്ചിരുന്നു. ഇത് യാഥാര്‍ഥ്യമായ സ്ഥിതിക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് ഹാര്‍ദിക്കിന്റെ നീക്കം.


Tags:    

Similar News