പയ്യോളി നഗരസഭ യുഡിഎഫ് തിരിച്ചുപിടിച്ചു

എല്‍ജെഡി ഇല്ലാതെ രണ്ട് സീറ്റുകള്‍ കൂടുതല്‍ വിജയിച്ചതിന്റെ ആവേശത്തിലാണ് യുഡിഎഫ്.

Update: 2020-12-16 12:58 GMT

പയ്യോളി: എല്‍ജെഡി എല്‍ഡിഎഫിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് നഷ്ടമായ നഗരസഭാ ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. എല്‍ജെഡി ഇല്ലാതെ രണ്ട് സീറ്റുകള്‍ കൂടുതല്‍ വിജയിച്ചതിന്റെ ആവേശത്തിലാണ് യുഡിഎഫ്. 36 ഡിവിഷനുകളില്‍ യുഡിഎഫ് 21ഉം എല്‍ഡിഎഫ് 14ഉം എന്‍ഡിഎ 1 സീറ്റും നേടി. യുഡിഎഫില്‍ കോണ്‍ഗ്രസിന് 11ഉം മുസ്‌ലിം ലീഗ് 10 ഇടങ്ങളിലുമാണ് വിജയിച്ചത്

എല്‍ഡിഎഫില്‍ സിപിഎം 12 ലും സിപിഐ 1 ഉം 7സിറ്റില്‍ മത്സരിച്ച എല്‍ജെഡി ഒരു സീറ്റിലുമാണ് വിജയിച്ചത്. 24ലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി വി കെ അബ്ദുര്‍റഹിമാനാണ് 605 വോട്ടിന്റെ ഉയര്‍ന്ന ഭൂരിപക്ഷം നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന 19ല്‍ മത്സരിച്ച എല്‍ഡിഎഫിലെ വി ടി ഉഷ 282 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ കാര്യാട്ട് ഗോപാലനോട് പരാജയപ്പെട്ടു

കഴിഞ്ഞ തിരഞ്ഞടുപ്പില്‍ നഗരസഭയില്‍ 19 സീറ്റ് നേടിയ യുഡിഎഫ് അഡ്വ. പി കുല്‍സുവിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ഭരണം. 2018 ജെഡിയു മുന്നണി മാറ്റത്തെ തുടര്‍ന്ന് മൂന്നു സീറ്റുകള്‍ ഇടതുപക്ഷത്തേക്ക് മറിഞ്ഞതോടെ 20 സീറ്റിന്റെ പിന്‍ബലത്തില്‍ അധികാരം എല്‍ഡിഎഫിന്റെ കൈകളിലേക്ക് തിരിയുകയായിരുന്നു. വി ടി ഉഷയായിരുന്നു ചെയര്‍പേഴ്‌സണ്‍.

പയ്യോളി നഗരസഭ വിജയിച്ചവര്‍ (ഭൂരിപക്ഷം)

1, സുജല ചെത്തില്‍ (യു ഡി എഫ്) 267

2, മുഹമ്മദ് അഷ്‌റഫ് (യു ഡി എഫ്) 35

3, അരവിന്ദാക്ഷന്‍ (എല്‍ഡിഎഫ്) 120

4, രേഖ (എല്‍ഡിഎഫ്) 151

5, കെ കെ സ്മിതേഷ് ( എല്‍ ഡി എഫ്) 169

6, രേവതി തുളസീദാസ് (യു ഡി എഫ് ) 43

7 മഞ്ജുഷ ചെറുപ്പാനേരി (എല്‍ഡിഎഫ്) 102

8, കെ ടി വിനോദന്‍ (യു ഡി എഫ്) 107

9,കായിരികണ്ടി അന്‍വര്‍ (യു ഡി എഫ്) 2

10, മഹിജ (യു ഡി എഫ്) 17

11, മനോജ് കുമാര്‍ (എല്‍ ഡി എഫ്) 69

12, ഖാലിദ് കോലാരി കണ്ടി (എല്‍ ഡി എഫ്) 142

13, റസിയ ഫൈസല്‍ (എല്‍ഡിഎഫ്) 52

14, ശൈമ മനന്തല (എല്‍ഡിഎഫ്) 11

15, ഷിജിന മോഹന്‍ (യുഡിഎഫ്) 45

16, സി കെ ഷഹനവാസ് (യു ഡി എഫ്) 66

17, വടക്കയില്‍ ഷഫീഖ് (യു ഡി എഫ്) 281

18, ഷിജിമിന (യു ഡി എഫ്) 84

19, കാര്യാട്ട് ഗോപാലന്‍ (യു ഡി എഫ്) 282

20, ടി ചന്തു (എല്‍ ഡി എഫ്) 139

21, സി പി പാത്തുമ്മ ( യു ഡി എഫ്) 13

22, എന്‍ പി ആതിര (എല്‍ഡഎഫ്) 204

23, പി എം ഹരിദാസ് (യു ഡി എഫ്) 88

24, വി കെ അബ്ദുറഹിമാന്‍ (യു ഡി എഫ്) 605

25, അന്‍സില (യു ഡി എഫ്) 113

26, എ പി റസാഖ് (യു ഡി എഫ്) 279

27, പത്മശ്രീ (യു ഡി എഫ്) 141

28, പി എം റിയാസ് (യു ഡി എഫ്) 380

29, എസി സുനൈദ് (യു ഡി എഫ്) 161

30, ശൈമശ്രീജു (എല്‍ഡിഎഫ്) 124

31, ബാബുരാജ് (എല്‍ ഡി എഫ്) 80

32, കെ അനിത (എല്‍ ഡി എഫ്) 419

33, ചെറിയാവി സുരേഷ് ബാബു (എല്‍ഡിഎഫ്) 74

34, ഗിരിജ (എല്‍ ഡി എഫ്) 143

35, വിലാസിനി (യു ഡി എഫ് ) 24

36, നിഷ ഗിരീഷ് (എന്‍ഡിഎ) 197

Tags:    

Similar News