പരിക്കുട്ടി മേത്തര്‍
പി സി ജോര്‍ജ് ഹിന്ദുത്വവാദികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് നടത്തിയ വര്‍ഗീയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ നാടായ ഈരാറ്റുപേട്ടയില്‍നിന്ന് അതേ നാട്ടുകാരനായ പരിക്കുട്ടി മേത്തര്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവന്ന് എഴുതുന്ന പോസ്റ്റ്. ഇതര സമുദായത്തിലുള്ള നല്ലവരായ സുഹൃത്തുക്കള്‍, പ്രസ്ഥാനക്കാര്‍... ഇവരൊക്കെ ജോര്‍ജിനെ പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍, കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍, ഒരു പക്ഷേ ഒരുപാട് സൗഹൃദങ്ങള്‍ ഇല്ലാതായേക്കാം... നല്ല, നല്ല വ്യക്തിബന്ധങ്ങള്‍ നഷ്ടപ്പെട്ടേക്കാം... ഈ നാടിനെ എങ്ങോട്ടേക്കാണ് ഇയാള്‍ കൊണ്ട് പോകുന്നത് എന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം എഴുതി.
പോസ്റ്റിന്റെ പൂര്‍ണരൂപം
പതിനാല് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്ന് കിടക്കുന്ന ഈരാറ്റുപേട്ട ...! മുപ്പതിനായിരം ജനസംഖ്യ. അറുപതോളം മുസ് ലിം പള്ളികള്‍. 96 ശതമാനത്തോളം മുസ് ലിംകള്‍. ഇതിനുള്ളിലാണ് പിസി ജോര്‍ജ് എന്ന തനി വര്‍ഗീയവാദിയും ഞങ്ങളും ഒക്കെ താമസിക്കുന്നത്....
ജോര്‍ജിന്റെ വീടിന്റ ഒരു കിലോമീറ്ററിനുള്ളിലാണ് ഞങ്ങള്‍ പഠിച്ച് കൊണ്ടിരുന്ന സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍
80 ശതമാനത്തോളം മുസ് ലിം കുട്ടികള്‍ പഠിക്കുമ്പോഴും ആ സ്‌കൂളില്‍ ഒരു മുസ് ലിം അധ്യാപകന് ജോലി കൊടുത്തിട്ടില്ല...! ഞങ്ങള്‍ക്ക് സങ്കടം ഉണ്ടായിരുന്നു, പക്ഷേ, ഞങ്ങള്‍ പരാതി പറഞ്ഞിട്ടില്ല...
അവിടെ ജോര്‍ജേ തനിക്ക് ഒരു വര്‍ഗീയത കാണാന്‍ കഴിഞ്ഞിട്ടില്ലല്ലോ ...?
ജോര്‍ജിന്റെ വീടിന്റ ഒരു കിലോമീറ്ററിനുള്ളിലാണ് ഈരാറ്റുപേട്ട അരുവിത്തുറ കോളേജ് സ്ഥിതി ചെയ്യുന്നത്
50 ശതമാനത്തിനു മുകളില്‍ മുസ് ലിം വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങിയപ്പോഴും, ഒരു മുസ് ലിം അധ്യാപകന്‍ പോലും അവിടുന്ന് പഠിപ്പിച്ച് ഇറങ്ങിയിട്ടില്ല...!
അവിടെയും ഞങ്ങള്‍ക്ക് വിഷമം തോന്നിയിട്ടുണ്ട് പക്ഷേ ഞങ്ങള്‍ അത് പുറത്തു പറഞ്ഞിട്ടില്ല...
അവിടൊന്നും ജോര്‍ജിന് വര്‍ഗീയത കാണാന്‍ കഴിഞ്ഞില്ലല്ലോ ....!
ക്രൈസ്തവ മാനേജ്‌മെന്റിന് കീഴില്‍ ഇനിയുമുണ്ട് ജോര്‍ജിന്റെ വീടിന് ചുറ്റുവട്ടം സ്‌കൂളുകള്‍... എല്ലാ സ്ഥലത്തെയും അവസ്ഥ ഇതുതന്നെയായിരുന്നു..
മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈരാറ്റുപേട്ടയില്‍ ആരും പ്രതിഷേധത്തിനോ ,വിമര്‍ഷനത്തിനോ നിന്നിട്ടില്ല ...!
അതൊക്കെ അവരുടെ ഇഷ്ടം എന്നു മാത്രമാണ് നാട്ടിലെ മുസ് ലിംകളുടെ അഭിപ്രായം.
ജോര്‍ജ് സ്വന്തം നാട്ടിലേക്ക് ഒന്ന് നോക്കൂ... മുജാഹിദ് പ്രസ്ഥാനത്തിന് സ്‌കൂള്‍ 50 ശതമാനത്തിനു മുകളില്‍
അമുസ്ലിങ്ങളായ അധ്യാപകര്‍...ജമാഅത്തെ ഇസ്ലാമിക്ക് സ്‌കൂള്‍, 50 ശതമാനത്തിനു മുകളില്‍ അമുസ് ലിം അധ്യാപകര്‍....
ഇനിയുമേറെയുണ്ട് മുസ് ലിം മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളുകളും സ്ഥാപനങ്ങളും എല്ലാ സ്ഥലങ്ങളിലും ഹൈന്ദവ ക്രൈസ്തവ സഹോദരങ്ങള്‍ സന്തോഷത്തോടെ ജോലി ചെയ്യുന്നു .
അവിടൊന്നും തനിക്ക് മുസ് ലിംകളുടെ നല്ലൊരു മനസ്സിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നോര്‍ത്തു ലജ്ജിക്കേണ്ടിയിരിക്കുന്നു....!
കളിക്കളത്തില്‍ കാലിടറി വീണ സഹ കളിക്കാരന്റ വിയര്‍പ്പില്‍ മുങ്ങിയ കാലെടുത്ത് സ്വന്തം മടിയില്‍ വച്ച് തിരുമ്മി കൊടുത്തപ്പോള്‍ അവന്റെ കഴുത്തില്‍ കിടന്ന കുരിശുമാല ഞങ്ങള്‍ ശ്രദ്ധിച്ചിട്ടില്ല...!
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വെള്ളത്തിലകപ്പെട്ട ജവാനെ രക്ഷിക്കാന്‍ അപകടകരമായ അവസ്ഥയില്‍ സ്വന്തം ജീവന്‍ പണയം വെച്ച് വെള്ളത്തില്‍ ചാടിയ ഞങ്ങള്‍ വെള്ളത്തിലകപ്പെട്ട മനുഷ്യന്‍ മുസ് ലിമാണോ എന്ന് നോക്കിയിട്ടില്ല....!
വെറും 3 ദിവസം കൊണ്ട് അപ്പുച്ചേട്ടന് താമസിക്കുവാന്‍ മലമുകളില്‍ താല്‍ക്കാലിക വീട് നിര്‍മിച്ചു കൊടുത്തത് അദ്ദേഹത്തിന്റ മതം നോക്കിയിട്ടല്ല...!
ജോര്‍ജ് പുറത്തേക്ക് വിടുന്ന വൃത്തികെട്ട വിഷമുള്ള വര്‍ഗീയ ചിന്തകള്‍ വളരുകയും പൂക്കുകയും കായ്ക്കുകയും ചെയ്താല്‍ ഒരുപക്ഷേ നാമൊക്കെ ചിന്തിക്കുന്നതിന് അപ്പുറമായിരിക്കും നമ്മുടെ നാടിന്റ അവസ്ഥ...
ഇതര സമുദായത്തിലുള്ള നല്ലവരായ സുഹൃത്തുക്കള്‍, പ്രസ്ഥാനക്കാര്‍ ഇവരൊക്കെ ജോര്‍ജിനെ പിടിച്ചുനിര്‍ത്തിയില്ലെങ്കില്‍, കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍, ഒരുപക്ഷേ ഒരുപാട് സൗഹൃദങ്ങള്‍ ഇല്ലാതായേക്കാം. നല്ല നല്ല വ്യക്തിബന്ധങ്ങള്‍ നഷ്ടപ്പെട്ടേക്കാം. ഈ നാടിനെ എങ്ങോട്ടേക്കാണ് ഇയാള്‍ കൊണ്ട് പോകുന്നത് എന്ന് ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു!