ആദ്യദിനം തന്നെ സര്‍ക്കാര്‍ തീരുമാനം തിരുത്തി ഗവര്‍ണര്‍

Update: 2025-01-03 00:57 GMT

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ആദ്യ ദിനം തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഒരു നടപടി തടഞ്ഞ് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. മുന്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന് ഏറെയിഷ്ടമുള്ള പോലിസ് ഉദ്യോഗസ്ഥരെ സുരക്ഷാവലയത്തില്‍ നിന്ന് മാറ്റി പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.

ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് പരാതിയുമായി ഗവര്‍ണറെ സമീപിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് രാജ്ഭവനിലെ ഉദ്യോഗസ്ഥരുമായി ഗവര്‍ണര്‍ ഇക്കാര്യം സംസാരിച്ചു. അതിന് ശേഷം ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി. പുതിയ ഉദ്യോഗസ്ഥരെ നിയമിച്ച നടപടി മനോജ് എബ്രഹാം പിന്‍വലിക്കുകയും ചെയ്തു.

Similar News