പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാ വിധി ഇന്ന്

Update: 2025-01-03 01:03 GMT

കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള ശിക്ഷ ഇന്ന് വിധിക്കും. ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞുരാമന്‍ അടക്കമുള്ള 14 പ്രതികള്‍ക്കുള്ള ശിക്ഷയാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിക്കുക. കേസിലെ പത്ത് പ്രതികള്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തതായി നേരത്തെ കണ്ടെത്തിയിരുന്നു. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.

Tags:    

Similar News