ചിന്തകളുടെ പേരില്‍ രാജ്യത്ത് ജനങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുന്നു: രാഹുല്‍ ഗാന്ധി

Update: 2021-02-17 17:29 GMT

ന്യൂഡല്‍ഹി: ചിന്തകളുടെ പേരില്‍ രാജ്യത്ത് ജനങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംസാരിക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ട് രാജ്യത്തിന്റെ സല്‍പേരിനെ നശിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുതുച്ചേരിയില്‍ വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു കേന്ദ്ര സര്‍ക്കാരിനെതിരെ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിയെ പരാമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.


'നിങ്ങള്‍ രാജ്യത്തെ അടച്ചുപൂട്ടുകയും ജനങ്ങളെ ഭീഷണപ്പെടുത്തുകയും അവരെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ സല്‍പേരിനെ ഇല്ലാതാക്കുകയാണ്. ഇതു പറയുന്നതിന്റെ പേരില്‍ ഞാന്‍ ചിലപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം' രാഹുല്‍ ഗാന്ധി പറഞ്ഞു.




Tags:    

Similar News