പീപ്പിള്‍സ് ഹെല്‍ത്ത് പദ്ധതിയുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍

Update: 2020-09-03 10:30 GMT

കോഴിക്കോട്: പീപ്പിള്‍സ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സാമൂഹിക മേഖലയില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് എത്തിക്കല്‍ മെഡിക്കല്‍ ഫോറവുമായി(എഎംഎഫ്) സഹകരിച്ച് 'പീപ്പിള്‍സ് ഹെല്‍ത്ത്' പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് മെഡോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഓണ്‍ലൈനിലൂടെ പദ്ധതിയുടെ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജനറല്‍ മെഡിസിന്‍ ആന്റ് ഫാമിലി മെഡിസിന്‍ മുന്‍ എച്ച്ഒഡി ഡോ. പി കെ ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.എത്തിക്കല്‍ മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ. കെ മുഹമ്മദ് ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു.

    വിവിധ രോഗങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്ക് വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി മികച്ച ചികില്‍സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക, ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങളെയും സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികളെയും ബന്ധിപ്പിക്കാന്‍ രോഗികള്‍ക്ക് സഹായമായി വര്‍ത്തിക്കാനും പീപ്പിള്‍സ് ഹെല്‍ത്ത് പദ്ധതി ലക്ഷ്യമിടുന്നു. പാലിയേറ്റിവ് കെയര്‍ മൂവ്‌മെന്റ് ഫൗണ്ടര്‍ ലീഡര്‍ പത്മശ്രീ ഡോ. എം ആര്‍ രാജഗോപാല്‍, എംഇഎസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍, ഇഖ്റഅ് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി സി അന്‍വര്‍, സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റല്‍ എം ഡി ഡോ. അബ്ദുല്ല ചെറിയക്കാട്ട്, ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയില്‍, കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി പി അഷ്‌റഫ്, തണല്‍ വടകര ചെയര്‍മാന്‍ ഡോ. വി ഇദ്രീസ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ്, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി പ്രസിഡന്റ ഫൈസല്‍ പൈങ്ങോട്ടായി സംസാരിച്ചു. പീപ്പിള്‍സ് ഹെല്‍ത്ത് സേവനങ്ങള്‍ക്ക് +91 7736 50 10 88 എന്ന നമ്പറിലേക്ക് ബന്ധപ്പെടാം.

People's Foundation provides People's Health Project




Tags:    

Similar News