കാസര്‍ഗോഡ്, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പിപിഇ കിറ്റുകള്‍ കൈമാറി

നേരത്തെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും 100 പിപിഇ കിറ്റുകള്‍ നല്‍കിയിരുന്നു.

Update: 2020-05-27 10:00 GMT

കോഴിക്കോട്: കൊവിഡ്- 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിന് 100 പിപിഇ കിറ്റുകള്‍ കൈമാറി. മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.സജിത്കുമാര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ആര്‍ കെ അബ്ദുല്‍ മജീദ്, അഡീഷനല്‍ സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍, ആര്‍എംഒ ഡോ. രഞ്ജിനി, കനിവ് മെഡിക്കല്‍ കോളജ് സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.

കാസര്‍ഗോഡ് മെഡിക്കല്‍ കോളജിനും 100 പിപിഇ കിറ്റുകള്‍ നല്‍കി. ജില്ലാ കോ-ഓഡിനേറ്റര്‍ പി എസ് അബ്ദുല്ലക്കുഞ്ഞി ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബുവിന് കിറ്റുകള്‍ കൈമാറി. ഡെപ്യൂട്ടി ഡിഎംഒ ഡോ.മനോജ് കുമാര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ അസി.സെക്രട്ടറി ബി കെ മുഹമ്മദ് കുഞ്ഞി, ഏരിയാ പ്രസിഡന്റ് അബ്ദുല്‍ സലാം എരുതുംകടവ്, സി എ യൂസുഫ് എന്നിവര്‍ സംബന്ധിച്ചു. നേരത്തെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും 100 പിപിഇ കിറ്റുകള്‍ നല്‍കിയിരുന്നു.  

Tags:    

Similar News