പേരാവൂര്‍ നെടുംപുറംചാല്‍ ദുരന്തം: നുമ തസ്‌ലീമയുടെ വീട് സന്ദര്‍ശിച്ച് എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍

Update: 2022-08-04 16:29 GMT

പത്തനംതിട്ട: പേരാവൂര്‍ നെടുംപുറം ചാലില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകയുടെ മകള്‍ രണ്ടര വയസ്സുകാരി നുമ തസ്‌ലീമയുടെ പത്തനംതിട്ടയിലെ വീട്ടിലെത്തി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

കോട്ടയം ജില്ലാ പ്രസിഡന്റ് സിയാദ് വാഴൂര്‍, വൈസ് പ്രസിഡന്റ് നവാസ് കോട്ടയം, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്, സെക്രട്ടറി റിയാഷ് കുമ്മണ്ണൂര്‍, ട്രഷറര്‍ ഷാജി ആനകുത്തി, കോന്നി മണ്ഡലം പ്രസിഡന്റ് ഷറഫ് കടവുമ്പുഴ, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് സബീര്‍, കുമ്മണ്ണൂര്‍ ബ്രാഞ്ച് പ്രസിഡന്റ് നബീല്‍ കനി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Tags:    

Similar News