പെരിന്തല്‍മണ്ണ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Update: 2021-06-30 12:40 GMT

ജിദ്ദ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ആലിപ്പറമ്പ് ബഷീര്‍ കോരനാത്ത് (കുഞ്ഞാണി 40) ആണ് മരിച്ചത്. 11 വര്‍ഷമായി ജിദ്ദയിലെ ഒരു മദ്രസ സ്ഥാപനത്തില്‍ നോട്ടക്കാരനായി ജോലി ചെയ്തു വരികയായിരുന്നു.

കെ.എം.സി.സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, സിദ്ധീഖ് ഒളവട്ടൂര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് ഇദ്ദേഹത്തിന്റെ ബന്ധുവായ അയ്യൂബ് ദാരിമി അറിയിച്ചു.

പിതാവ്: മയമി ഹാജി

മാതാവ്: ഖദീജ

ഭാര്യ: ഫസീജ

മക്കള്‍: ഫര്‍സാന, സിഫാന, ഷഹാന നിഹാല.

Similar News