പോപുലര്‍ ഫ്രണ്ടിന്റെയും നേതാക്കളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യയിലെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. പിഎഫ്‌ഐ ഒഫീഷ്യല്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിന് ഏകദേശം 81,000 ഫോളോവേഴ്‌സാണുണ്ടായിരുന്നത്.
പോപുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് അറസ്റ്റിലായ സംഘടനാ ചെയര്‍മാനായിരുന്ന ഒ എം എ സലാം, ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളും നീക്കം ചെയ്തു. പോപുലര്‍ ഫ്രണ്ടിന്റെയും എട്ട് അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.