കുംഭമേളയില്‍ മോദിയുടെ ഗംഗാസ്‌നാനം; അങ്ങനെയിപ്പൊ കുളിക്കേണ്ടെന്ന് സോഷ്യല്‍മീഡിയ
വി സപ്പോര്‍ട്ട് നാഷണലിസം എന്ന എഫ് ബി പേജില്‍ വന്ന പോസ്റ്റിലാണ് ട്രോളന്‍മാരുടെ പൊങ്കാല
ന്യൂഡല്‍ഹി: വീണ്ടുമൊരു നുണപ്രചാരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. ഉത്തര്‍പ്രദേശില്‍ നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയില്‍ പ്രധാനമന്ത്രി മോദിയെത്തി ഗംഗാ സ്‌നാനം നടത്തിയെന്ന വ്യാജപ്രചാരണത്തെയാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയത്. വി സപ്പോര്‍ട്ട് നാഷണലിസം എന്ന എഫ് ബി പേജില്‍ വന്ന പോസ്റ്റിലാണ് ട്രോളന്‍മാരുടെ പൊങ്കാല. 2004ല്‍ ഉജ്ജയിനില്‍ സിംഹാസ്ഥയെന്ന ഹിന്ദു സമ്മേളനത്തില്‍ മോദി മുങ്ങി നിവരുന്ന ഫോട്ടോകളാണ് കുംഭമേളയിലേതെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
പോസ്റ്റിന് ഇതിനോടകം 1800ലധികം ഷെയറും ലഭിച്ചതോടെ സംഭവത്തിന്റെ നിജസ്ഥിതി സോഷ്യല്‍ മീഡിയ പൊക്കികൊണ്ടുവരികയായിരുന്നു. ഗൂഗിളിന്റെ ഇമേജ് സെര്‍ച്ച് എന്ന സംവിധാനം ഉപയോഗിച്ചാണ് ചിത്രത്തിന്റെ കള്ളത്തരം പൊളിച്ചടുക്കിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ ഇതുവരെ മോദി പങ്കെടുത്ത് ഗംഗാസ്‌നാനം നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. 2004ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മോദി മധ്യപ്രദേശിലെ ഉജ്ജയിനില്‍ സിംഹസ്ഥ എന്ന ഹിന്ദു ആഘോഷത്തില്‍ പങ്കെടുത്തത്.