പിങ്ക് പോലിസ് പരസ്യവിചാരണ: ഉദ്യോഗസ്ഥയെ യൂനിഫോം ജോലികളില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്‌സി-എസ്ടി കമ്മീഷന്‍
ആറ്റിങ്ങലിന് സമീപം തോന്നയ്ക്കലില്‍ വച്ച് എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും മൊബൈല്‍ മോഷണക്കുറ്റമാരോപിച്ച് പരസ്യ വിചാരണ ചെയ്തതിനാണ് നടപടി.
തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ അപമാനമായ പിങ്ക് പോലിസിന്റെ പരസ്യ വിചാരണ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥയ്ക്ക് എതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം. സംസ്ഥാന എസ്‌സി -എസ്ടി കമ്മീഷനാണ് പരസ്യ വിചാരണ നടത്തിയ വനിതാ പോലിസ് ഉദ്യോഗസ്ഥയെ യൂനിഫോം ജോലികളില്‍ നിന്നും ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്.
ആറ്റിങ്ങലിന് സമീപം തോന്നയ്ക്കലില്‍ വച്ച് എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും മൊബൈല്‍ മോഷണക്കുറ്റമാരോപിച്ച് പരസ്യ വിചാരണ ചെയ്തതിനാണ് നടപടി. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യ വിചാരണ നടത്തിയ പിങ്ക് പോലിസ് ഉദ്യോഗസ്ഥ രജിതയെ നേരത്തെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു.