പ്രാദേശിക ഭരണസംവിധാനം കാര്യക്ഷമമാക്കാന്‍ ജനപ്രതിനിധികള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ

Update: 2021-08-28 12:23 GMT

പരപ്പനങ്ങാടി: പ്രാദേശിക ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിന് ജനപ്രതിനിധികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പറഞ്ഞു. പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനും സംയുക്തമായി ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച സ്‌കില്‍ അപ്പ് 2021 ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടും അധികാരങ്ങളും നല്‍കിയത് യുഡിഎഫ് ഭരണകാലത്താണ്. കേരളത്തില്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അധികാര വികേന്ദ്രീകരണം നടപ്പിലായത് ഇക്കാലയളവിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പാണക്കാട് ഹാദിയ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ ഉമ്മര്‍ ഒട്ടുമ്മല്‍ അധ്യക്ഷത വഹിച്ചു. പി.എസ്.എച്ച് തങ്ങള്‍,വി.പി കോയഹാജി,അലി തെക്കേപ്പാട്ട്, എ. ഉസ്മാന്‍,അഡ്വ.കെ.കെ സൈതലവി, സി.ടി നാസര്‍,ഹസ്സന്‍ കോയ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സി.അബ്ദുറഹിമാന്‍ കുട്ടി സ്വാഗതവും എ. സീനത്ത് ആലിബാപ്പു നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളിലായി ഉസ്മാന്‍ താമരത്ത്,ഡോ.വി.പി റഷീദ് എന്നിവര്‍ ക്ലാസ്സെടുത്തു. 

Tags:    

Similar News