പി കെ കുഞ്ഞാലിക്കുട്ടിയുടെ രാജി: മലപ്പുറം നഗരത്തില്‍ എസ്ഡിപിഐയുടെ പ്രതിഷേധം
മലപ്പുറം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിസ്ഥാനം സ്വപ്നം കണ്ട് എം പി സ്ഥാനം രാജിവച്ച പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മലപ്പുറം ടൗണില്‍ പ്രകടനം നടത്തി.
ഫാസിസത്തെ പ്രതിരോധിക്കാനെന്ന പേരില്‍ വോട്ട് വാങ്ങി ഡല്‍ഹിയിലെത്തിയ കുഞ്ഞാലിക്കുട്ടിയുടെ ഉള്ളിലിരിപ്പ് വീണ്ടും യുപിഎ ഗവണ്‍മെന്റ് അധികാരത്തില്‍ വരുമെന്നും തന്റെ മുന്‍ഗാമി ഇ അഹമ്മദ് അനുഭവിച്ചിരുന്ന സുഖസൗകര്യങ്ങള്‍ തനിക്കും ലഭ്യമാകുമെന്നായിരുന്നു. എന്നാല്‍ മോദി അധികാരത്തില്‍ വന്നതോടെ നിര്‍ണായക സമയങ്ങളില്‍ പോലും സഭയില്‍ ഹാജരായില്ലെന്ന് മാത്രമല്ല ഏറ്റവും മോശം പാര്‍ലമെന്റേറിയന്‍ എന്ന ദൃഷ്‌പേര് നേടുകയും ചെയ്തു. ഈ വഞ്ചന മലപ്പുറത്തെ ജനത തിരിച്ചറിയുമെന്നും പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പാര്‍ട്ടി ജില്ലാ സെക്രട്ടറി എം പി മുസ്തഫ മാസ്റ്റര്‍ പറഞ്ഞു.
ടി.സിദ്ദിഖ് മാസ്റ്റര്‍, ഹംസ, ലത്തീഫ് വല്ലാഞ്ചിറ, അബൂബക്കര്‍, അബ്ദുസലാം, നസ്‌റുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.