തിരുവനന്തപുരം: സിപിഎം നേതാവ് പികെ ശശിയെ കെറ്റിഡിസി ചെര്‍മാനായി നിയമിച്ചു. ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ ആണ് പികെ ശശി. വനിതാ യുവ നേതാവ് പികെ ശശിയ്‌ക്കെതരേ പീഡന പരാതി ഉന്നയിച്ചത് വിവാദമായിരുന്നു. ഈ സംഭവത്തില്‍ പികെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതോടെ, സിപിഎം ജില്ലാ സെക്രട്ടേറ്റിലേക്ക് മടക്കിക്കൊണ്ടുവന്നു. പാര്‍ട്ടിയില്‍ പ്രത്യേക ചുമലകളൊന്നുമില്ലാതിരുന്ന ശശിയെ, കെടിഡിസി ചെയര്‍മാനായി നിയമിക്കുകയായിരുന്നു. എം വിജയകുമാറായിരുന്നു നേരത്തെ കെടിഡിസി ചെയര്‍മാന്‍.