പി കെ ശശിയെ തിരിച്ചെടുത്ത സംഭവം: സിപിഎമ്മിന് സ്ത്രീ വിരുദ്ധ നിലപാടെന്ന് വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്
ശശിക്കെതിരേ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിച്ചര്‍ തന്നേയാണ് പി കെ ശശിയെ തിരിച്ചെടുക്കാന്‍ ചുക്കാന്‍പിടിച്ചത്.
പാലക്കാട്: പി കെ ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്ത നടപടി സിപിഎമ്മിന്റെ സ്ത്രീ പക്ഷ നിലപാടിലെ കാപട്യം വ്യക്തമാക്കുന്നതാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പാലക്കാട് ജില്ലാ പ്രസിഡന്റ് ശരിഫാ അബൂബക്കര്‍.
ശശിക്കെതിരേ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയെ പാര്‍ട്ടിയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിച്ചര്‍ തന്നേയാണ് പി കെ ശശിയെ തിരിച്ചെടുക്കാന്‍ ചുക്കാന്‍പിടിച്ചത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ട ഒരു വ്യക്തി ശിക്ഷാ കാലാവധി കഴിഞ്ഞ ഉടനെ തന്നെ ജില്ലാ കമ്മിറ്റിയില്‍ പ്രതിഷ്ഠിക്കുന്നതില്‍ സംസ്ഥാന കമ്മിറ്റിക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതി നല്‍കിയ വനിതാ നേതാവിനെ പിന്തുണച്ചവരെ പോലും പാര്‍ട്ടി ഒറ്റപ്പെടുത്തുന്നു എന്നാരോപിച്ചാണ് യുവതി സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയത് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം.
ഈ രീതിയില്‍ സ്ത്രീത്വത്തെ അവഗണിച്ച പാര്‍ട്ടി നിലപാടിനെതിരെ ഒരക്ഷരം ഉരിയാടാന്‍ പുരോഗമന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്നവരുടെ വനിതാ നേതാക്കളെ ആരെയും കണ്ടില്ല എന്നതാണ് ഏറെ വിരോധാഭാസം. അവഗണനയും മാനസിക പീഢനവും അനുഭവിക്കുന്ന യുവതിക്ക് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പിന്തുണയും അറിയിക്കുന്നതായി ശരീഫാ അബൂബക്കര്‍.