പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എയും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ പികെ ശശിക്കെതിരേ ലൈംഗിക പീഡന പരാതി നല്കിയ ഡിവൈഎഫ്ഐ വനിതാ നേതാവ് ജില്ല കമ്മിറ്റിയില്‍നിന്നും ബ്ലോക്ക് സെക്രട്ടേറിയറ്റില്‍നിന്നും രാജിവച്ചു. ഇന്നലെ നടന്ന ഡിവൈഎഫ്ഐ യോഗത്തിലാണ് വനിതാ നേതാവ് രാജിക്കത്ത് നല്‍കിയത്. ശശിക്കെതിരെ പരാതി നല്കിയപ്പോള് തന്നെ പിന്തുണച്ച സഹപ്രവര്‍ത്തകരെല്ലാം തരം താഴ്ത്തുകയും തനിക്കെതിരേ നിലപാടെടുത്ത നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിലും പ്രതിഷേധിച്ചാണു രാജി.
യുവതിയെ പിന്തുണച്ച ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിലനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു.
പികെ ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നുമായിരുന്നു സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന് നേരത്തേ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയെ ആറുമാസത്തേക്കു പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു.