ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ പദ്ധതി
മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്
തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട സ്‌കില്‍ സ്‌ട്രെങ്തനിംഗ് ഫോര്‍ ഇന്‍ഡസ്ട്രീയല്‍ വാല്യൂ എന്‍ഹാന്‍സ്‌മെന്റ് എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിന് സ്‌റ്റേറ്റ് പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് പുനഃസംഘടിപ്പിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ഇതിന് നിലവിലുള്ള അഡീഷണല്‍ സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍, ജൂനിയര്‍ സൂപ്രണ്ട്, ക്ലാര്‍ക്ക് എന്നീ തസ്തികകള്‍ക്ക് അനുമതി നല്‍കാനും ടെക്‌നിക്കല്‍ ഡൊമൈന്‍ എക്‌സ്‌പേര്‍ട്ട് ട്രെയിനിംഗ് മോണിറ്ററിംഗ് ആന്റ് ഇവാല്യൂവേഷന്‍ (1), അക്കൗണ്ടന്റ് (1) എന്നീ തസ്തികകള്‍ സൃഷ്ടിച്ച് പദ്ധതി കാലയളവിലേക്ക് കരാര്‍ നിയമനം നടത്താനും തീരുമാനിച്ചു.