തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് വരെ സ്‌കൂളുകളില്‍ പ്രവേശനം നേടാം.ഒന്നാംഘട്ടത്തില്‍ ഒഴിവുള്ള 84,234 സീറ്റിലേക്കാണ് രണ്ടാം അലോട്ട്‌മെന്റ്.
ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ നിര്‍ബന്ധമായും സ്ഥിര പ്രവേശനം നേടണം. രണ്ടാം അലോട്ട്‌മെന്റിന് ശേഷവും ഉയര്‍ന്ന ഓപ്ഷന്‍ അവശേഷിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനത്തില്‍ തുടരുകയോ സ്ഥിരപ്പെടുത്തുകയോ ചെയ്യാം. ഇവര്‍ മൂന്നാം അലോട്ട്‌മെന്റില്‍ പ്രവേശനം സ്ഥിരപ്പെടുത്തണം.അലോട്ട്‌മെന്റ് വിവരങ്ങള്‍ www.hscap.kerala.gov.inലെ Candidate Login-SWSലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകി അലോട്ട്‌മെന്റിന് പരിഗണിക്കാത്തവർക്കും 22 ന് നടക്കുന്ന മൂന്നാം അലോട്ട്‌മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ഈ തീയതി ഉടൻ പ്രസിദ്ധീകരിക്കും.