ഹരിയാന: ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിര്‍മിക്കുന്ന മനോഹരങ്ങളായ കക്കൂസുകള്‍ കാണാന്‍ വിദേശികള്‍ കൂട്ടമായി എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശിലാസ്ഥാപനം നടത്തുന്നതിന് ഹരിയാനയിലെ കുരുക്ഷേത്രയില്‍ എത്തിയതായിരുന്നു മോദി. യൂറോപ്പില്‍ ചുവരുകളില്‍ ധാരാളം പെയിന്റിങ്ങുകളുള്ള മനോഹരമായ ഒരു സ്ഥലമുണ്ട്. അവിടം സന്ദര്‍ശിക്കാന്‍ ധാരാളം ടൂറിസ്റ്റുകളാണ് എത്താറുള്ളത്. അതുപോലെ കഴിഞ്ഞമാസം പെയിന്റുങ്ങുകള്‍ പൂര്‍ത്തിയാക്കിയ 1.25 കോടി ഇന്ത്യന്‍ കക്കൂസുകള്‍ കാണാന്‍ വിദേശികളെത്തുമെന്നാണ് മോദി പറഞ്ഞത്. സ്വച്ച് ഭാരത് അഭിയാന്റെ കീഴില്‍ അഞ്ചുവിത്യസ്ത പദ്ധതികള്‍ക്കാണ് മോദി ശിലാസ്ഥാപനം നടത്തിയത്.