ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വര്‍ഷം യുഎഇയിലെത്തുന്നു. മോദി അടുത്ത വര്‍ഷം ആദ്യം സന്ദര്‍ശിക്കുന്ന രാജ്യം യുഎഇ ആയിരിക്കും. ഗള്‍ഫ് രാജ്യങ്ങളുമായി കൂടുതല്‍ സൗഹൃദ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. യുഎഇയിലെ ഉന്നത വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. മോദി പ്രധാനമന്ത്രിയായതിന് ശേഷം മൂന്നാമത്തെ തവണയാണ് യുഎഇ സന്ദര്‍ശിക്കുന്നത്.
ദുബൈ എക്‌സ്‌പോ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നാല് നിലയില്‍ നിര്‍മ്മിച്ച ഇന്ത്യന്‍ പവലിയനും സന്ദര്‍ശിക്കും. ഒക്ടോബര്‍ 1 മുതല്‍ ആരംഭിച്ച എക്‌സ്‌പോ 4 ലക്ഷം പേരാണ് സന്ദര്‍ശനം നടത്തിയത്. കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തിരുന്നത്. പിന്നീട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും എക്‌സ്‌പോയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.