പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം: സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി; ഒരു മരണം, നാല് പേര്‍ക്ക് പരിക്ക്

Update: 2022-04-22 02:16 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്താനിരിക്കെ ശ്രീനഗറിലെ സൈനിക കേന്ദ്രത്തിനു സമീപം സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി. രണ്ട് ദിവസത്തിനുശേഷം ഇതേ പ്രദേശത്താണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നത്.

കൊല്ലപ്പെട്ടത് സുരക്ഷാസേനയുടെ ഭാഗമായ സൈനികനാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജമ്മുവിലെ കന്റോണ്‍മെന്റ് പ്രദേശമായ സുന്‍ജ്വാനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സായുധര്‍ പ്രദേശത്ത് ആക്രമണം നടത്താനിടയുണ്ടെന്ന് പോലിസ് റിപോര്‍ട്ടുണ്ടായിരുന്നു.

ഞായറാഴ്ചയാണ് മോദി ഇവിടെ സന്ദര്‍ശിക്കുന്നത്. 2019ല്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞശേഷമുള്ള ആദ്യ സന്ദര്‍ശനമാണ് ഞായറാഴ്ച നടക്കുന്നത്.

പ്രധാനമന്ത്രി പള്ളി ഗ്രാമത്തില്‍ പഞ്ചായത്ത് അംഗങ്ങളുടെ യോഗത്തില്‍ സംബന്ധിക്കും.

സിആര്‍പിഎഫിലെ ഒരു ഉദ്യോഗസ്ഥനാണ് സായുധരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ ആരെന്നതിനെക്കുറിച്ച് വാര്‍ത്തകളില്‍ വ്യക്തതയില്ല.

പ്രദേശത്ത് സായുധരുടെ സാന്നിധ്യമുണ്ടെന്ന റിപോര്‍ട്ടിനെതുടര്‍ന്നാണ് പോലിസ് ഈ പ്രദേശത്ത് എത്തിയത്.

Tags:    

Similar News