സഞ്ചാര സ്വാതന്ത്ര്യം തടയരുത്; വട്ടത്താണി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് യാഥാര്‍ഥ്യമാക്കണമെന്നും മുസ് ലിം ലീഗ്

Update: 2022-02-23 01:26 GMT

താനൂര്‍: വട്ടത്താണിയില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് പണിയുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നും ഇക്കാര്യത്തില്‍ വകുപ്പധികൃതരും മന്ത്രിയും മൗനം വെടിയണമെന്നും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും മുസ് ലിം ലീഗ് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി അഡ്വ. പിഎംഎ സലാം പ്രസ്താവിച്ചു. വട്ടത്താണിയില്‍ മേല്‍പാലം അനുവദിച്ചുവെന്ന പ്രചാരണം ശരിയാണെങ്കില്‍ തല്‍സംബന്ധമായ ഉത്തരവ് പുറത്ത് വിടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വട്ടത്താണി കമ്പനിപ്പടി മുതല്‍ വലിയപാടം വരെ റെയില്‍വേ സുരക്ഷ ഭിത്തി നിര്‍മിക്കുന്നതിലെ അശാസ്ത്രീയത ഒഴിവാക്കി ജനസഞ്ചാരത്തിനു കൂടി പ്രയോജനപ്പെടുംവിധം മതില്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും മതിലിന്റെ ഇരുവശത്തേക്കും ജനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്ത വിധം ഭിത്തി നിര്‍മിക്കുന്നതില്‍ പ്രതിഷേധിച്ചും താനൂര്‍ മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി വട്ടത്താണിയില്‍ 'വേണം വട്ടത്താണിയില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ്' എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പറപ്പൂത്തടം അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് കെ എന്‍ മുത്തുക്കോയ തങ്ങള്‍, സെക്രട്ടറി എം പി അഷ്‌റഫ്, ജില്ലാ പഞ്ചായത്തംഗം വി.കെ.എം ഷാഫി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, ഡിസിസി സെക്രട്ടറി ഒ രാജന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സല്‍മത്ത്, വൈസ് പ്രസിഡന്റ് പി സി അഷ്‌റഫ്, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസി, ഉവൈസ് കുണ്ടുങ്ങല്‍, നൂഹ് കരിങ്കപ്പാറ ടി നിയാസ്, ഇര്‍ഷാദ് കുറുക്കോള്‍, എം പി നിസാം എന്നിവര്‍ പ്രസംഗിച്ചു. 

Tags:    

Similar News