പയ്യോളിയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു

Update: 2022-09-24 05:18 GMT

കോഴിക്കോട്: പയ്യോളിയില്‍ പോക്‌സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതിയായ അയനിക്കാട് സ്വദേശി മജീദിന്റെ വീടിനാണ് പുലര്‍ച്ചെ തീയിട്ടത്. പോക്‌സോ കേസില്‍ പ്രതിയായ ഇയാളെ ഇന്നലെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചിരുന്നു.

ആരാണ് തീയിട്ടതെന്ന് വ്യക്തമല്ല. ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികളാണ് ആദ്യം തീ അണക്കാന്‍ ശ്രമിച്ചത്. പിന്നീട് പോലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി.

Tags:    

Similar News