കാണാതായ പതിനാലുകാരിയെ ഹൈദരാബാദില്‍ കണ്ടെത്തി; കുട്ടി വിവാഹിത, പിതാവും ഭര്‍ത്താവും അറസ്റ്റില്‍

Update: 2024-12-10 03:01 GMT

മലപ്പുറം: കാളികാവില്‍ നിന്ന് കാണാതായ അസം സ്വദേശിയായ പതിനാലുകാരിയെ ഹൈദരാബാദില്‍ കണ്ടെത്തി. ഇവര്‍ വിവാഹിതയാണെന്ന് കണ്ടെത്തിയതിനാല്‍ ഭര്‍ത്താവിനെതിരേ പോക്‌സോ നിയമപ്രകാരമുള്ള ലൈംഗിക കുറ്റകൃത്യങ്ങളുടെ വകുപ്പുകള്‍ ചുമത്തി. ശൈശവ വിവാഹ നിരോധന നിയമപ്രകാരം പെണ്‍കുട്ടിയുടെ പിതാവിനെതിരേയും കേസെടുത്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ഹൈദരാബാദില്‍ നിന്നും പോലിസ് കൊണ്ടുവന്ന പെണ്‍കുട്ടി വൈദ്യപരിശോധന നടത്താന്‍ സമ്മതിച്ചിട്ടില്ല. ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനക്ക് വിസമ്മതിക്കുകയായിരുന്നു. പിതാവ് കുട്ടിയെ ബലമായി വിവാഹം കഴിപ്പിച്ച് അയക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

Similar News