താമരശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് റിമാൻഡിൽ. പൂനൂർ നേർപൊയിൽ ആഷിഖ് (30) ആണ് പിടിയിലായത്. താമരശ്ശേരി ഇൻസ്പെക്ടർ എം.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ബെംഗളൂരുവിൽവെച്ചാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റുചെയ്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പതിനാറുകാരി 2010 മാർച്ചിലാണ് പീഡനത്തിനിരയായത്. ഈ പെൺകുട്ടിയെ പിന്നീട് ആഷിഖ് വിവാഹം കഴിച്ചു. എന്നാൽ, ഏതാനും വർഷങ്ങൾക്കുശേഷം ഇവരെ മൊഴിചൊല്ലുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു.
അതോടെ പീഡനപരാതി പിൻവലിച്ചുകിട്ടാനായി മാത്രമായാണ് ആഷിഖ് തന്നെ വിവാഹം കഴിച്ചതെന്നുകാണിച്ച് പെൺകുട്ടി പോലീസിൽ പരാതിനൽകുകയായിരുന്നു.
പ്രായപൂർത്തിയാവുന്നതിന് മുമ്പുനടന്ന പീഡനം എന്നനിലയിലാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് നടപടിയെടുത്തത്.